ശ്രീലങ്കയിൽ നിന്നും 15 അഭയാർത്ഥികൾ കൂടി തമിഴ്‌നാട് തീരത്തെത്തി. സ്ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം പതിനഞ്ച് പേര്‍ രാമേശ്വരം ധനുഷ്കോടിയിലാണെത്തിയത്. പുലർച്ചെയോടെയെത്തിയ ഇവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രിലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയംപ്രാപിക്കുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇതുവരെ മാർച്ച് 22 മുതൽ 75 പേരാണ് കടൽ കടന്നെത്തിയത്.
English summary;Fifteen more Sri Lankan refugees, including four infants, are stranded off the coast of Tamil Nadu
You may also like this video;