ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതലും നിരക്ഷരരും വിദ്യാഭ്യാസയോഗ്യത കുറഞ്ഞവരും. 15 പേരാണ് സ്വയം നിരക്ഷരനെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 125 സ്ഥാനാര്‍ത്ഥികള്‍ക്ക് എട്ടാം ക്സാസില്‍ താഴെ വിദ്യാഭ്യാസമാണുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍ ) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
11 ജില്ലകളിലെ 58 നിയമസഭ സീറ്റുകളിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി, സ്വതന്ത്ര പ്രതിനിധികളായി 615 പേര്‍ മത്സരിക്കുന്നത്. ഇതില്‍ പത്ത് പേര്‍ അഞ്ചാം ക്ലാസ് പാസായവരും 62 പേര്‍ എട്ടാം ക്ലാസും 65 പേര്‍ പത്താം ക്ലാസും 102 പേര്‍ പ്ലസ്ടു യോഗ്യതയുമുള്ളവരാണ്. നൂറ് സ്ഥാനാര്‍ത്ഥികള്‍ ബിരുദദാരികളും 78 പേര്‍ പ്രൊഫഷണല്‍ ബിരുദധാരികളും 108 പേര്‍ ബിരുദാനന്തര ബിരുദധാരികളും 18 പേര്‍ ഡോക്ടറേറ്റുള്ളവരുമാണ്. എട്ട് പേര്‍ ഡിപ്ലോമ യോഗ്യത വ്യക്തമാക്കിയിട്ടുണ്ട്. 12 പേര്‍ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കിയിട്ടില്ല.
ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളിലെ 39 ശതമാനത്തിനും (239 പേര്‍ക്ക്) അഞ്ചാം ക്ലാസുമുതല്‍ പ്ലസ്ടു വരെയാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 49 ശതമാനത്തോളം വരുന്ന 304 പേര്‍ക്ക് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പ്രായം കണക്കിലെടുത്താല്‍ 35 ശതമാനം (214 പേര്‍) 25നും 40നും ഇടയിലാണ്. എന്നാല്‍ പകുതിയിലധികവും (53) 41–60 പ്രായക്കാരാണ്. 72 സ്ഥാനാര്‍ത്ഥികള്‍ 61നും 80നും ഇടയില്‍ പ്രായമുള്ളവരാണെന്നും എഡിആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
english summary; Fifteen of the UP candidates are illiterate
you may also like this video;