Site iconSite icon Janayugom Online

യുപി യിലെ അഞ്ചാമത്തെ നരഭോജി ചെന്നായയെ പിടികൂടി

ഉത്തർപ്രദേശില്‍ ചെന്നായയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത് 9 കുട്ടികളുൾപ്പടെ 10 പേരാണ്. 35 ഓളം പേർക്ക് ചെന്നായയുടെ അക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബഹ്റൈച്ചിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെയാണ് ചെന്നായ ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച്ച ചെന്നായയുടെ അക്രമണത്തിൽ മൂന്നു വയസ്സുള്ള പെൺകുട്ടി മരിച്ചതിനെ തുടർന്ന്, ചെന്നായകളുടെ അക്രമണത്തിൽ അധികൃതരുടെ നിസംഗതയാണ് പ്രശ്നം ഇത്ര വഷളാക്കിയതെന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധമുയർത്തിയിരുന്നു.

ചെന്നായകളെ പിടിക്കാനോ അതിനു സാധിച്ചില്ലെങ്കിൽ വെടിവെക്കാനോ വേണ്ടി വനം വകുപ്പ് ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ന് രാവിലെ ഘാഗ്രാ നദിയുടെ തീരത്തു നിന്നാണ് അഞ്ചാമത്തെ ചെന്നായയെ വനം വകുപ്പ് പിടിച്ചത്. മുൻപ് ഇവിടെ നിന്നും മറ്റൊരു ചെന്നായയേയും പിടികൂടി.

വനംവകുപ്പിന്റെ വിവിധ ടീമുകൾ പ്രദേശത്ത് പെട്രോളിഗ് നടത്തിയിരുന്നു. ആന പിണ്ഡവും, ആനയുടെ മൂത്രവും വിതറി ചെന്നായകളെ പേടിപ്പിച്ചകറ്റാനും ശ്രമിക്കുന്നുണ്ട്. ഈ പ്രദേശത്ത് വനംവകുപ്പിന്റെ കണക്കനുസരിച്ച് ആറ് ചെന്നായകളാണുള്ളത്. ഇനി ഒരെണ്ണത്തിനെ കൂടിയാണ് പിടിക്കാൻ ബാക്കിയുള്ളത്. ചെന്നായകളുടെ അക്രമണത്തെ ഉത്തർപ്രദേശ് സർക്കാർ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

യുപി ഫോറസ്റ്റ് കോർപ്പറേഷൻ ജനറൽ മാനേജർ സഞ്ജയ് പഥക് പറയുന്നത് ചെന്നായകൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും സൌമര്യുമാണെന്ന് പറയുന്നു. എന്നാൽ അവരുടെ വീടുകൾക്കോ ​​കുഞ്ഞുങ്ങൾക്കോ ​​എന്തെങ്കിലും പ്രശ്നം സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രതികാര സ്വഭാവവും പ്രകടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തിനു സമീപമുള്ള കരിമ്പിൻ തോട്ടത്തിൽ ഉണ്ടായ ചെന്നായയുടെ ഗുഹ വെള്ളപ്പൊക്കത്തിൽ നശിച്ചു പോയിരുന്നു. ചിലപ്പോൾ അതിൽ ചെന്നായ കുഞ്ഞുങ്ങൾ കാണുമായിരുന്നിരിക്കണം എന്ന ഗ്രാമവാസികളുടെ വിവരണം കൂടി ചേർത്തു വായിക്കേണ്ടതാണ്.

Exit mobile version