കേരളത്തിന്റെ മത‑സാമുദായിക സൗഹാർദ്ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘപരിവാർ‑പോപ്പുലർ ഫ്രണ്ട് ശക്തികൾ കേരളത്തിനകത്ത് ഛിദ്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുക. ബോധപൂർവം നടത്തിയ ഈ പ്രസ്താവന ക്രിമിനൽ കുറ്റകരമാണ്.
ഉത്തരേന്ത്യൻ മോഡൽ പ്രസംഗങ്ങൾ നടത്തുന്ന നേതാക്കള്‍ കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താൻ പുരോഗമന കേരളം തയാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
English Summary:File an FIR against PC George and file a case: AIYF
You may also like this video