വിദ്വേഷ പ്രചാരണത്തിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി. സിഖ് സമുദായത്തിനെതിരെ അപകീർത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഡല്‍ഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നല്‍കിയിരിക്കുന്നത്.
കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നായിരുന്നു കങ്കണയുടെ പരാമർശം. നടിയെ ജയിലിലോ അല്ലെങ്കിൽ മാനസികാരോഗ്യ കേന്ദ്രത്തിലോ ആക്കണമെന്ന് ശിരോമണി അകാലിദൾ നേതാവും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റുമായ മൻജീന്ദർ സിങ് സിർസ പറഞ്ഞു. കാര്‍ഷിക നിയമങ്ങള ശക്തമായി പിന്തുണച്ചിരുന്ന കങ്കണ കര്‍ഷകര്‍ക്കെതിരെ മുമ്പും മോശം പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്.
english summary; filed complaint against Kangana
you may also like this video;