Site icon Janayugom Online

ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു; മരണം വൈക്കത്ത് ഷൂട്ടിങ് ലൊക്കേഷനില്‍

നാടക,സീരിയൽ നടൻ വിപി ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.

ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്.

ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

Eng­lish sum­ma­ry; Film actor Khalid pass­es away; Death at Vaikom shoot­ing location

You may also like this video;

Exit mobile version