ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് പിൻവലിച്ചു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ത്രീകൾക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും പത്രിക സമർപ്പിച്ചതിന് ശേഷം സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ‘സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ ഞാൻ ജയിക്കും. നിർമാതാക്കളുടെ സംഘടനയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടായില്ല’, സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
ഫിലിം ചെംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

