Site iconSite icon Janayugom Online

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ്

നൂറനാട് പയ്യനല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, സുരക്ഷ, ഊർജ്ജ സംരക്ഷണം, കുട്ടികളുടെ അവകാശങ്ങൾ, സഹജീവി സ്നേഹം, കാർഷികം തുടങ്ങിയ മേഖലകളിൽ കാലിക വിഷയങ്ങളിലാകും ഫിലിം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുക. നാടകം, ഷോർട്ട് ഫിലിം, ആൽബം നിർമാണം തുടങ്ങിയവയിൽ വിദഗ്ദ്ധരുടെ സഹായം ഉറപ്പുവരുത്തി കുട്ടികൾക്ക് പരിശീലനം നൽകും.

ക്ലബ് അംഗങ്ങൾ അഭിനയിച്ച മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ നിർവഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്കുമാർ ഫിലിം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. ചടങ്ങിൽ വാർഡ് മെമ്പർ ആർ രതി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, എസ് എം സി വൈസ് ചെയർമാൻ അംബുജാക്ഷൻ, കെ എൻ ശ്രീകുമാർ, സുധീർഖാൻ, സ്റ്റാഫ് സെക്രട്ടറി റീന തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്നേഹാദരവ് മുരളീകൃഷ്ണ, പ്രശാന്ത് കട്ടച്ചിറ എന്നിവർ എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി.

Exit mobile version