Site icon Janayugom Online

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; ആവാസവ്യൂഹം മികച്ച സിനിമ, വി സി അഭിലാഷിന് പ്രത്യേക ജൂറി പുരസ്കാരം

cinema

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ആവാസവ്യൂഹം നേടി. കൃഷാന്താണ് ചിത്രത്തിന്റെ സംവിധായകന്‍. മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ (ചിത്രം: നായാട്ട്). കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായി. ദുർഗാ കൃഷ്ണയാണ് മികച്ച നടി. ചിത്രം: ഉടൽ.
ജൂറി ചെയർമാന്‍ ഡോ. ജോർജ് ഓണക്കൂറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. റൂബി ജൂബിലി അവാർഡ് സുരേഷ് ഗോപിക്ക് നല്‍കും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്കാരം ലഭിക്കും.
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് പി കെ മേദിനി (ചിത്രം: തീ) അര്‍ഹയായി. സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം വി സി അഭിലാഷിന് നല്‍കും. ചിത്രം: സബാഷ് ചന്ദ്രബോസ്. മികച്ച രണ്ടാമത്തെ ചിത്രമായി മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനായി ഉണ്ണി മുകുന്ദൻ (ചിത്രം: മേപ്പടിയാൻ), മികച്ച സഹനടിയായി മഞ്ജു പിള്ള (ചിത്രം: ഹോം) എന്നിവരെ തിരഞ്ഞെടുത്തു. 

Eng­lish Sum­ma­ry: Film Crit­ics Award; Aavasavyuham Best Film, Spe­cial Jury Award for VC Abhilash

You may like this video also

Exit mobile version