ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ… എന്ന ഗാനത്തിനാണ് അംഗീകാരം. മികച്ച ഗായിക, മികച്ച ഗായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച ഗാനരചയിതാവ് എന്നീ നാല് നോമിനേഷനുകൾ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിൽ നിന്നു മാത്രം അവാർഡിനായി പരിഗണിക്കപ്പെട്ടിരുന്നു. 2017ൽ നേനു സൈലജ എന്ന കന്നഡ ചിത്രത്തിലെ ഈ പ്രേമകീ.. എന്ന ഗാനത്തിനാണ് മുൻപ് ചിത്രയ്ക്ക് അവാർഡ് ലഭിച്ചത്. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രത്തിലെ ഗാനത്തിലൂടെ കേരളത്തിന്റെ വാനമ്പാടി ശബ്ദത്തിനു പ്രായം ഇല്ലെന്ന് അടയാളപ്പെടുത്തുന്നു.
ബി കെ ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഈണം പകർന്ന ഗാനമാണ് ചിത്രയ്ക്ക് പുരസ്‌കാരം നേടികൊടുത്തത്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചത് അയ്യപ്പദാസ് വി പി ആണ്. 2 ക്രിയേറ്റിവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നു നിർമ്മിച്ച ചിത്രമാണ് ജവാനും മുല്ലപ്പൂവും. കഥ തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണനും സംവിധാനം രഘു മേനോൻനിർവഹിച്ചിരിക്കുന്നു. ശിവദയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.
വാഴൂർ ജോസ്
English Summary ; Filmfare Award for Best Singer KS Chitra
You may also like this video