Site iconSite icon Janayugom Online

റീല്‍സ് ചിത്രീകരണം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാ ന്ത്യം

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. 

വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഇതിനിടെ കൂട്ടത്തിലെ തന്നെ ഒരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തച്ചിലേരി താഴെകുനി സുരേഷ് ബാബുവിൻ്റെ മകനാണ്. ആഡംബര വാഹനങ്ങളായ ഡിഫൻഡർ, ബെൻസ് വാഗൺ എന്നിവയാണ് ചേസിങ് നടത്തിയത്. ഇതിൽ ഡിഫൻഡർ നമ്പർ പോലും ലഭിക്കാത്ത പുതിയ വാഹനമാണ്. അതേസമയം, ഏത് വാഹനമാണ് ആൽബിനെ ഇടിച്ചതെന്ന് വ്യക്തമല്ല.

Exit mobile version