Site iconSite icon Janayugom Online

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 2.70 കോടി വോട്ടർമാര്‍ , പുതിയ വോട്ടർമാർ 5.75 ലക്ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേരു ചേർത്തവരാണ്. ആകെ വോട്ടർമാരിൽ 1,39,96,729 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാർ‑1,31,02,288, ഭിന്നലിംഗക്കാർ — 309. കൂടുതൽ വോട്ടർമാരുള്ള ജില്ല — മലപ്പുറം (32,79,172), കുറവ് — വയനാട് (6,21,880). കൂടുതൽ സ്ത്രീ വോട്ടർമാർ‑മലപ്പുറം (16,38,971), ഭിന്നലിംഗ വോട്ടർമാര്‍ കൂടുതൽ — തിരുവനന്തപുരം (60). ആകെ പ്രവാസി വോട്ടർമാർ‑88,223, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല‑കോഴിക്കോട് (34,909).

സംസ്ഥാനത്ത് 25,177 പോളിങ് സ്റ്റേഷനുകളാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. ബൂത്ത് ലെവൽ ഓഫിസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് വരെ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. അന്തിമവോട്ടർ പട്ടിക www.ceo.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും അന്തിമ പട്ടിക ലഭിക്കും.

Eng­lish Sum­ma­ry: Final vot­er list published
You may also like this video

Exit mobile version