സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ധന വിതരണത്തിന് റേഷൻ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോൺ പെട്രോളിയം കോർപറേഷൻ (സിപിസി) നിർദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ് വാങ്ങാനാകുക.
മൂന്ന് ചക്രമുള്ളവയ്ക്ക് 1500, ജീപ്പ്, കാർ, വാൻ തുടങ്ങിയവയ്ക്ക് 5,000 എന്നിങ്ങനെയാണ് സംവിധാനം. ബസ്, ലോറി തുടങ്ങിയവയെ റേഷൻ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കി. ഇന്ധനം വാങ്ങാൻ വലിയ ആൾക്കൂട്ടമായിരുന്നു പമ്പുകൾക്ക് മുമ്പിൽ ഉണ്ടായിരുന്നത്.
പാചകവാതകം ഇന്ത്യയിൽനിന്ന് എത്തിക്കാനുള്ള ശ്രമം ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗ്യാസ് മാഫിയ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് സർക്കാരിന്റെ കമ്പനിയായ ലിട്രോ ഗ്യാസ് മേധാവി രാജിവച്ചു.
English summary;Financial crisis; Fuel supply in Sri Lanka under ration system
You may also like this video;