Site icon Janayugom Online

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി; വിലക്കയറ്റത്തിൽ വലഞ്ഞ് രാജ്യം

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ വിളിച്ച് ചേർത്ത യോഗത്തിൽ കാര്യമായ നിർദേശങ്ങളൊന്നും ഉയർന്നുവന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ശ്രീലങ്കയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങൾ ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ സഹായിക്കാൻ മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല.

ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ ശ്രീലങ്കയിലെത്തും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യയുടെ സഹായം തേടാനാണ് ശ്രീലങ്കയുടെ ശ്രമം.

eng­lish summary;Financial cri­sis in Sri Lan­ka; The coun­try is wor­ried about inflation

you may also like this video;

Exit mobile version