Site iconSite icon Janayugom Online

വനിതാ ചെസ്സ് ടൂര്‍ണമെന്റിനിടെ ആള്‍മാറാട്ടം: പര്‍ദ്ദമാറ്റിനോക്കിയ സംഘാടകര്‍ ഞെട്ടി!

parddapardda

രാജ്യത്തെ വനിതാ ഓപ്പൺ ചെസ് ടൂർണമെന്റില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തി. കെനിയയിലാണ് സംഭവം. സ്റ്റാന്‍ലി ഒമോണ്ടി (25) എന്ന യുവാവാണ് ആള്‍‍മാറാട്ടം നടത്തി ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മത്സരത്തില്‍ ഇയാള്‍ വിജയിച്ചുവെങ്കിലും പെരുമാറ്റത്തില്‍ സംശയം തോന്നിയ സംഘാടകര്‍ സ്റ്റാന്‍ലിയെ മാറ്റി നിര്‍ത്തി പരിശോധിച്ചതില്‍ നിന്നാണ് ചതി തിരിച്ചറിഞ്ഞത്. സാമ്പത്തിക ആവശ്യങ്ങളെത്തുടര്‍ന്നാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ആളറിയാതിരിക്കാന്‍ കണ്ണടയും പര്‍ദ്ദയും ധരിച്ചാണ് ഇയാളെത്തിയത്. 

കെനിയൻ തലസ്ഥാനമായ നെയ്‌റോബി ആസ്ഥാനമാക്കിയുള്ള വാർഷിക മത്സരമാണ് കഴിഞ്ഞയാഴ്ച നടന്ന കെനിയ ഓപ്പൺ ടൂര്‍. ബിബിസിയുടെ കണക്കനുസരിച്ച്, 22 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം കളിക്കാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. 

Eng­lish Sum­ma­ry: Finan­cial cri­sis: Stu­dent wears veil to par­tic­i­pate in wom­en’s chess tournament

You may also like this video

Exit mobile version