Site iconSite icon Janayugom Online

സാമ്പത്തിക ബുദ്ധിമുട്ട്: പാകിസ്താന് ചൈന രണ്ട് ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നു

പാകിസ്ഥാന് രണ്ട് ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ചൈന തീരുമാനിച്ചതായി പാകിസ്താന്‍ ധനമന്ത്രിയുടെ ഉപദേഷ്ടാവ് ഖുറം ഷെഹ്സാദ് അറിയിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പാകിസ്താന് അന്താരാഷ്ട്ര നാണയനിധി സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് അതിന്റെ ആദ്യ ഗഡുവായി 1 ബില്യണ്‍ ഡോളര്‍ നല്‍കുകുയും ചെയ്തു. അതിനുശേഷം പാകിസ്താന്‍ തങ്ങളുടെ സാമ്പത്തിക സ്ഥിത ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്താന്‍ 22 ബില്യണ്‍ ഡോളറിലധികം വിദേശ കടം തിരിച്ചടയ്കേണ്ടതുണ്ട് .സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഒന്നര ലക്ഷം സർക്കാർ ജോലികൾ പാക്കിസ്ഥാൻ നിർത്തലാക്കിയിരുന്നു. ഭരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. 150,000 സർക്കാർ തസ്തികകൾ നിർത്തലാക്കൽ, ആറ് മന്ത്രാലയങ്ങൾ അടച്ചുപൂട്ടൽ, രണ്ട് മന്ത്രാലയങ്ങൾ ലയിപ്പിക്കൽ എന്നിവയാണ്‌ ഭരണച്ചെലവ് കുറയ്ക്കുന്നതിനായി പാകിസ്ഥാൻ സ്വീകരിച്ച നടപടികൾ. ചെലവുകൾ വെട്ടിക്കുറയ്ക്കാനും നികുതി, ജിഡിപി അനുപാതം വർധിപ്പിക്കുക കൃഷി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പാരമ്പര്യേതര മേഖലകൾക്ക് നികുതി ഏർപ്പെടുത്തുക തുടങ്ങി നിരവധി നടപടികളും സെപ്‌തംബറിൽ പാക്കിസ്ഥാൻ സ്വീകരിച്ചിരുന്നു. 

Exit mobile version