Site iconSite icon Janayugom Online

മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതി പിൻവലിക്കാൻ ധാരണയായി

മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. ‘ഇന്‍സോമ്‌നിയ’ എന്ന പരിപാടിയുടെ പേരില്‍ 35 ലക്ഷം രൂപ ആദി തട്ടിയെടുത്തു എന്നായിരുന്നു കേസ്. കൊച്ചി സ്വദേശി ബെന്നി വാഴപ്പിള്ളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സെൻട്രൽ പൊലീസ് ആദി, സംവിധായകൻ ജിസ് ജോയ് അടക്കം നാലുപേർക്കെതിരെ കേസെടുത്തത്. രണ്ട് ഘട്ടമായി തൻ്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നുമായിരുന്നു ബെന്നി വാഴപ്പിള്ളി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. നിലവില്‍ 35 ലക്ഷംരൂപ തിരികെ ലഭിക്കുന്നതിൽ പ്രതികളുമായി പരാതിക്കാരൻ ബെന്നി വാഴപ്പിള്ളി ധാരണയിൽ എത്തി. കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ഹൈക്കോടതിയെ സമീപിക്കും. പരാതിക്കാരനും പ്രതികളും ചേർന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version