Site icon Janayugom Online

സാമ്പത്തിക തട്ടിപ്പ് കേസ്:മോൻസണ്‍ മാവുങ്കലിന്റെ മുൻ മാനേജര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോൻസൻ മാവുങ്കലിന്റെ മുൻ മാനേജറുമായിരുന്ന യുവതി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി. ചങ്ങനാശ്ശേരി സ്വദേശിനി നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയിൽ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. പുരാവസ്തു നൽകാമെന്ന് പറഞ്ഞ് യുവതി പലരിൽ നിന്നും പണം തട്ടിയതായി പൊലീസ് പരാതി ലഭിച്ചിട്ടുണ്ട്. പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Finan­cial fraud case: Ex-man­ag­er of Mon­son Mawunkal arrested

You may also like this video

Exit mobile version