സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊക്കാത്തോട് സ്വദേശി ബിനു കുമാറിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് മുൻപിൽ പൊലീസ് ക്യാമ്പ് ബാരക്കിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് റാന്നി അങ്ങാടി സ്വദേശി ആയ യുവതിയിൽ നിന്നും കാറും ലക്ഷങ്ങളും തട്ടിയെടുത്ത സംഭവത്തിൽ ആണ് പൊലീസ് ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തത്.
ഇയാൾ റാന്നി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുമ്പോൾ റാന്നി അങ്ങാടി സ്വദേശി ആയ യുവതിയുമായി പരിചയത്തിൽ ആവുകയും കാർ വാങ്ങുന്ന കാര്യം യുവതി പറഞ്ഞപ്പോൾ തന്റെ പക്കൽ കാർ ഉണ്ടെന്നും ഇത് നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും കാറും ലക്ഷങ്ങളും തട്ടി എടുക്കുകയും ആയിരുന്നു.പിന്നീട് കേസ് പണം നൽകി ഒത്തു തീർപ്പാക്കാൻ സമയം അനുവദിച്ചിരുന്നു എങ്കിലും ഇയാൾ പണം നൽകാതെയും ജോലിയിൽ നിന്നും അവധി എടുക്കാതെയും ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.മൂന്ന് മാസം മാത്രമാണ് ഇയാൾ കോന്നി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തത്. എന്നാൽ ഇതിനിടയിൽ കോന്നിയിലും സ്ത്രീകളിൽ നിന്നും പണം തട്ടി എടുത്തതായി പരാതി ഉയർന്നിരുന്നു.മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary:Financial Fraud Case; The absconding police officer hanged himself
You may also like this video