Site iconSite icon Janayugom Online

സാമ്പത്തിക തട്ടിപ്പ് കേസ്: യുഡിഎഫ് എംഎല്‍എ മാണി സി കാപ്പന് തിരിച്ചടി

സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ മാണി സി കാപ്പന് തിരിച്ചടി. കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനില്‍ക്കുമെന്ന് വിചാരണ കോടതി പറഞിരുന്നു.

ഇത് ചോദ്യം ചെയ്തതാണ് മാണി സി കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Eng­lish Summary:
Finan­cial fraud case: UDF MLA Mani C Kapan hit back

You may also like this video:

Exit mobile version