Site iconSite icon Janayugom Online

മഹുവ മൊയ്ത്രയ്ക്കെതിരെ എഫ്ഐആര്‍

പുതിയ ക്രിമിനല്‍ നിയമപ്രകാരം മഹുവ മൊയ്ത്രയ്ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്ക്കെതിരായ പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് വനിതാ കമ്മിഷന്‍ മഹുവക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ രേഖ ശര്‍മ്മയ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാണ് പരാതി.

ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റ് എക്സ് ഹാന്‍ഡില്‍ നിന്ന് വിശദാംശങ്ങള്‍ എടുക്കും. അതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: FIR against Mahua Moitra

You may also like this video

YouTube video player
Exit mobile version