Site icon Janayugom Online

ആദിത്യനാഥിനെ വിമർശിച്ചയാൾക്കെതിരെ എഫ്ഐആർ

ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ആക്ഷേപഹാസ്യപരമായ ചിത്രം പങ്കു‌വച്ചയാൾക്കെതിരെ എഫ്ഐആർ. ഗാസിയാബാദ് നഗർ നിഗമിലെ വാർഡ് 66ലെ മുനിസിപ്പൽ കൗൺസിലറായ മുസ്റ്റകീം ചൗധരിക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തലയോട്ടിയുടെ രൂപത്തിലുള്ള തൊപ്പി ധരിച്ചു താടിവച്ചതായുള്ള ആദിത്യനാഥിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് ഇയാൾക്കെതിരെ എഫ്ഐആർ പ്രകാരം കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്ര്യം ശിക്ഷിക്കപ്പെടുന്ന തെറ്റാണോ എന്നും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

eng­lish summary;FIR filed against per­son who crit­i­cise Adityanath

you may also like this video;

Exit mobile version