Site iconSite icon Janayugom Online

പാകിസ്ഥാന്‍ ചാരസംഘടനയായും ലഷ്കര്‍ ഇ തൊയ്ബയുമായി അതിഖ് ഖാന് ബന്ധമെന്ന് റിപ്പോര്‍ട്ട്

athiq ahmadathiq ahmad

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട, ഗുണ്ട‑രാഷ്ട്രീയ നേതാവ് അഹമ്മദ് ഖാന് പാകിസ്ഥാന്‍ ബന്ധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. അതിഖ് അഹമ്മദ് ഐഎസ് 227 സംഘത്തിന്റെ തലവനായിരുന്നു. സഹോദരൻ അഷ്റഫ് ഐഎസ് 227 സംഘത്തിലെ സജീവ അംഗവുമായിരുന്നു. പാക് ആസ്ഥാനമായുള്ള ലഷ്‌കർ-ഇ‑തൊയ്ബ (എൽഇടി), ഐഎസ്‌ഐ എന്നിവയുമായി തനിക്ക് ബന്ധമുണ്ടെന്നും പഞ്ചാബിൽ പാക് ഡ്രോൺ വഴി ആയുധങ്ങൾ ഉപേക്ഷിച്ചതായും അതിഖ് വെളിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് ആയുധം എത്തിച്ച ആളുടെ വിലാസം അറിയാമെന്നും എന്നാൽ ജയിലിൽ നിന്ന് കണ്ടെത്താനായില്ലെന്നും സ്ഥലത്ത് എത്തിയാൽ പറയാമെന്നും അതിഖും അഷ്‌റഫും പറഞ്ഞു. ഉമേഷ് പാലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. 

പാകിസ്ഥാൻ ഐഎസ്‌ഐയുമായുള്ള ബന്ധത്തിൽ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു. ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യല്‍ ചെയ്തിരുന്നു.

“പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), ഭീകര സംഘടനയായ ലഷ്കർ-ഇ‑തൊയ്ബ എന്നിവയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് പോലീസിന് നൽകിയ മൊഴിയിൽ അതിഖ് അഹമ്മദ് പറഞ്ഞതിന് പിന്നാലെയാണ് അതിഖ് കൊല്ലപ്പെട്ടത്. 

Eng­lish Sum­ma­ry: FIR says Atiq Khan has links with Lashkar-e-Tai­ba as a Pak­istani spy organisation

You may also like this video

Exit mobile version