ഗുജറാത്തിലെ വളം നിർമാണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ബിഹാർ, മഹരാഷ്ട്ര സ്വദേശികളായ മനീഷ്, ഫുൽചന്ദ് എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വളം നിർമാണ പ്ലാന്റിലാണ് അപകടം. മെഹ്സാനയിലെ സമേത്രയ്ക്ക് സമീപമുള്ള യൂണിറ്റിൽ പുലർച്ചെ മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. രാത്രികാല ഷിഫ്റ്റിൽ പ്ലാന്റിൽ ജോലി ചെയ്യുകയയിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഗുജറാത്തിൽ വളം നിർമാണ പ്ലാന്റിൽ തീപിടിത്തം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

