Site iconSite icon Janayugom Online

ബീനാച്ചി എസ്റ്റേറ്റിൽ തീപിടുത്തം; അഗ്നിശമന സേനയുടെ ഇടപെടല്‍ നാശനഷ്ടം ഒഴിവാക്കി

മധ്യപ്രദേശ് സർക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ തീപിടുത്തം. കൊളഗപ്പാറ കവല കവലയിൽ നിന്ന് ചൂരിമലയിലേക്കുള്ള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എസ്റ്റേറ്റ് അതിർത്തി ജനവാസ മേഖലയായതിനാൽ കൃഷിയിടങ്ങളിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രാത്രി
പത്തരയോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന പന്ത്രണ്ടരയോടെ തീയണക്കുകയായിരുന്നു. എസ്റ്റേറ്റിൽ തരിശായി കിടക്കുന്ന നാലേക്കറോളം ഭാഗത്താണ് തീ പടർന്നു കയറിയത്. ഉണങ്ങി നിൽക്കുന്ന തെരുവപ്പുല്ലാണ് കൂടുതലും കത്തിയതെന്നും അടിക്കാടുകൾ വെട്ടി നീക്കാത്തതാണ് തീ കൂടുതൽ പടരാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി അമ്പലവയൽ മഞ്ഞപ്പാറ ക്വാറിക്ക് സമീപമുള്ള വ്യൂ പോയിന്റിലും തീപിടുത്തം ഉണ്ടായി.

Exit mobile version