Site icon Janayugom Online

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; എട്ട് മരണം

യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചു. ഹാവ്പൂര്‍ ജില്ലയിലെ വ്യാവസായിക മേഖലയിലെ കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് പതിനഞ്ചോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്ത് കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അകത്ത് കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനും തീയണയ്ക്കാനും ശ്രമങ്ങള്‍ തുടങ്ങി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Eng­lish Summary:Fire at chem­i­cal fac­to­ry in UP; Six deaths
You may also like this video

Exit mobile version