Site iconSite icon Janayugom Online

കൊൽക്കത്തയില്‍ മോമോ നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടുത്തം; മരണസംഖ്യ 21 ആയി

കൊൽക്കത്തയ്ക്ക് സമീപം ആനന്ദപൂരിലെ മോമോ നിർമ്മാണ യൂണിറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. കത്തിയമർന്ന കെട്ടിടങ്ങളിൽ നിന്ന് വ്യാഴാഴ്ച 13 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 28 പേരെ ഇനിയും കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ജനുവരി 26 ഞായറാഴ്ച രാത്രിയാണ് രണ്ട് ഗോഡൗണുകളും ഫാക്ടറിയും പൂർണ്ണമായും ചാരമാക്കിയ ദുരന്തം ഉണ്ടായത്.

മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. അതിനിടെ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ബിജെപി നേതാക്കളും സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സന്ദർശനത്തിന് അനുമതി തേടി സുവേന്ദു അധികാരി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Exit mobile version