Site iconSite icon Janayugom Online

പാലക്കാട് സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം.

കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു. മാലിന്യ സംഭരണ കേന്ദ്രത്തില്‍നിന്ന് റേഡിലേക്കും ജനവാസ മേഖലയിലേക്കും തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് അണച്ചത്.

രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭരണ കേന്ദ്രം. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

Exit mobile version