Site iconSite icon Janayugom Online

സുലൈബിയയിലെ കറക്ഷനൽ ഫെസിലിറ്റിയിൽ തീപിടുത്തം; പൊലീസുകാർക്കും ജീവനക്കാർക്കും പരിക്ക്

സുലൈബിയയിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിൽ ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ നിരവധി പോലീസുകാർക്കും ജീവനക്കാർക്കും പരിക്കേറ്റു. സംഭവത്തെത്തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം ലഭിച്ച ഉടൻ തന്നെ കുവൈറ്റ് ഫയർ ഫോഴ്‌സും എമർജൻസി മെഡിക്കൽ സർവീസും ‚ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും കൃത്യമായി പാലിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Exit mobile version