Site iconSite icon Janayugom Online

തൃശൂര്‍ റെയിൽവെ സ്റ്റേഷനിലെ തീപിടിത്തം: വൈദ്യുതി ലൈനിൽ നിന്നല്ലെന്ന് റെയിൽവേ

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടുത്തം വൈദ്യുതി ലൈനിൽ നിന്നാണെന്ന വാദം തള്ളി റെയിൽവെ. പാർക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടർന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകി എന്ന വാദവും റെയിൽവേ തള്ളി.

റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതര്‍ തള്ളുകയാണ്. പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നുപിടിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം.

ചട്ടം ലംഘിച്ച് പാർക്കിങ് ഷെഡ് നിർമാണത്തിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ അധികൃതർ നോട്ടീസ് നല്‍കി എന്ന വാദവും റെയില്‍വേ തള്ളി. തങ്ങൾക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്റെ അനുമതി ആവശ്യമില്ലെന്നാണ് റെയിൽവെയുടെ വാദം.

സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നു. എന്നാൽ തീപിടിത്തത്തിൽ ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ് കേടു പറ്റിയിരുന്നു. ഇത് ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.

Exit mobile version