Site iconSite icon Janayugom Online

ബോബി ചെമ്മണ്ണൂരിൻ്റെ ‘ആയിരം ഏക്കര്‍’ റിസോര്‍ട്ടില്‍ തീപിടുത്തം; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു

ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ‘ആയിരം ഏക്കര്‍’ റിസോര്‍ട്ടില്‍ തീപിടുത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് തീ പിടിച്ചത്. ഗ്യാസ് ചോ‍‍ര്‍ന്നതാണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. പ്രദേശത്തുനിന്ന് ആളുകളെ ഉടൻ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

അപകടത്തില്‍ ഓല മേഞ്ഞ മേൽക്കൂരകൾ പൂ‍ര്‍ണമായി കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്ന് ഫയ‍ര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവം നടക്കുമ്പോൾ വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി. 

Exit mobile version