Site iconSite icon Janayugom Online

കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപ്പിടിത്തം; പിന്നിൽ ദുരൂഹത

കുളത്തുപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തീപ്പിടത്തമുണ്ടായ ഉടനെ പ്രദേശത്തെ തൊഴിലാളികള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നാലെ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല. ശക്തമായ കാറ്റാണ് തീയണക്കുന്നതിന് തീയണയ്ക്കുന്നതിനുള്ള പ്രധാന തടസ്സം. 

സംഭവത്തിൽ ദുരൂഹതയുണ്ട് .പ്രദേശത്ത് തീയിട്ടതാണെന്ന ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും പൂര്‍ണമായും തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version