Site iconSite icon Janayugom Online

വിവാഹത്തിനിടയില്‍ തീപിടിത്തം; ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത്

ഇറാഖില്‍ കഴിഞ്ഞയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെ ഉണ്ടായ തീപിടിത്തത്തില്‍ 107 പേരാണ് കൊല്ലപ്പെട്ടത്. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെ ഫയര്‍ വര്‍ക്കിനിടെ ഹാളിന് തീ പിടിക്കുകയായിരുന്നു. ആ സംഭവത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമ പുറത്തുവന്നിരിക്കുന്നത്. വധുവും വരനും ന‍ൃത്തം ചെയ്യുമ്പോളാണ് തീ പടര്‍ന്ന് പിടിക്കുന്നത്.

തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടിയോടിയ നിരവധി പേരെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ആദ്യം തീ പടര്‍ന്നത് ഹാളിന്റെ സീലിങ്ങിലാണ്. ഹാളിലെ അലങ്കാരങ്ങളിലെല്ലാം തീ വളരെ വേഗം പടര്‍ന്ന് പിടിക്കുന്നത് കാണാന്‍ കഴിയും. പരിഭ്രാന്തരായി ഹാളിലുണ്ടായിരുന്നവര്‍ ഓടുന്നതും പലരുടെയും ദേഹത്തേക്ക് തീ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വധൂ വരന്മാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വധുവിന്റെ കുടുംബം മുഴുവന്‍ ദാരുണമായ ദുരന്തത്തില്‍ നഷ്ടപ്പെട്ടിരുന്നു. വരന്റെ അമ്മയും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹാള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചവ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളായതിനാലാണ് തീ പടരാന്‍ കാരണം അഗ്‌നിശമനസോനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Summary:Fire breaks out dur­ing wed­ding cer­e­mo­ny in Iraq; Shock­ing footage is out
You may also like this video

Exit mobile version