Site icon Janayugom Online

ബംഗ്ലാദേശില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ തീപിടിത്തം: 14 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്കേറ്റു

dhakka

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ധാക്കയിലെ തിരക്കേറിയ മാർക്കറ്റ് ഏരിയയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടനത്തെ തുടർന്ന് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരം 4:50 ഓടെയാണ് സ്പോടനമുണ്ടായത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ എതിർവശത്ത് നിന്നിരുന്ന ബസിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. കെട്ടിടത്തിൽ തീപിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമന സേന വക്താവ് പറഞ്ഞു.

Eng­lish Sum­ma­ry: Fire breaks out in crowd­ed mar­ket in Bangladesh: 14 dead, more than 100 injured

You may also like this video 

Exit mobile version