Site iconSite icon Janayugom Online

ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം; 20ലധികം വാഹനങ്ങൾ കത്തി നശിച്ചു

അടൂരിൽ വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കനത്ത നാശ നഷ്ടം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമണ്ടായത്.

മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും ഫയർഫോഴ്സ് പറഞ്ഞു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

Exit mobile version