മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ട ഭോപ്പാല്‍ ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കോച്ചില്‍ അഗ്നിബാധ. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്.
കോച്ചില്‍ 22ഓളം യാത്രക്കാരുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇവരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സി 12 കോച്ചിന്‍റെ ബാറ്ററി ബോക്സില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
VIDEO | A fire broke out in a coach of Vande Bharat Express going from Bhopal to Delhi’s Hazrat Nizamuddin Terminal at Kurwai Kethora railway station in Madhya Pradesh earlier today. No injury was reported in the incident.
(Source: Third Party) pic.twitter.com/m1Nj0mHJ46
— Press Trust of India (@PTI_News) July 17, 2023
വിദിഷയിലെ കുര്‍വെയ്, കൈതോര സ്റ്റേഷനുകള്‍ക്ക് ഇടിലായി ട്രെയിന്‍ നിര്‍ത്തിയിട്ടു. ഫയര്‍ ബ്രിഗേഡ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നു. ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങിയത്. വന്ദേ ഭാരത് എക്സ്പ്രസ് 701 കിലോമീറ്റര്‍ ദൂരം 7 മണിക്കൂറും 30 മിനിറ്റിലുമാണ് ഈ പാതയില്‍ താണ്ടുന്നത്.
കാലികളെ വന്ദേഭാരത് ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
English Summary:Fire breaks out in Vandebharat Express; There were about 22 passengers in the coach
You may also like this video