Site iconSite icon Janayugom Online

കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ശ്മശാനഭൂമിയിൽ തീപിടിത്തം

കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനടുത്ത ശ്മശാനഭൂമിയിൽ തീപിടിത്തം. ഉണക്കപ്പുല്ലും അടിക്കാടും ചാമ്പലായി. മീഞ്ചന്തയിൽ‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി വെള്ളം പമ്പു ചെയ്തതിനാൽ താഴ്‌വാരത്തിലെ വീടുകളിലേക്കും മറ്റും തീ പടരാതെ ദുരന്തം ഒഴിവായി. മീഞ്ചന്ത അഗ്നിരക്ഷാസേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജി പ്രവീൺ, പി മധു, അതുല്യ സുന്ദരൻ, ഡ്രൈവർ പി കെ അനൂപ്, ഹോം ഗാർഡ് അഭിലാഷ് എന്നിവരാണു തീയണച്ചത്.

Exit mobile version