Site iconSite icon Janayugom Online

പടക്ക നിർമ്മാണശാലയിൽ തീപിടുത്തം; ഒരാള്‍ മരിച്ചു

പാലോട് പടക്ക നിർമ്മാണശാലയിൽ തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരു തൊഴിലാളി മരിച്ചു. 45കാരി താളിക്കുന്ന് സ്വദേശി ഷീബ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്‍റെ പടക്ക നിർമാണ യൂണിറ്റിനു തീപിടിച്ചത്. 

നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഓലപ്പടക്കത്തിനു തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Exit mobile version