Site iconSite icon Janayugom Online

കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളജിൽ തീപിടിത്തം. ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചർ ഹാളിലാണ് തീപിടുത്തമുണ്ടായത്.
ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററും ഉടൻ തീയണച്ചതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി.

ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ക്ലാസ്റൂമിലെ
എസി സ്റ്റെബിലൈസറിനാണ് തീപിടിച്ചത്. ജോലിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ സതീഷ് കെ ഡി എസ് എസ് മഹേഷ്, എം പി പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Eng­lish Sum­ma­ry: Fire in Kot­tayam Med­ical Col­lege Gyne­col­o­gy Department
You may also like this video

YouTube video player

 

Exit mobile version