കോഴിക്കോട് നഗരതത്തില് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊഫ്യൂസൽ ബസ് സ്റ്റാന്റിന് സമീപം ചെമ്മണ്ണൂർ ജ്വല്ലേഴ്സിന് അടുത്തായി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ അടിയിലള്ള സറാറ പ്ലാസ എന്ന കെട്ടിടത്തിലാണ് തീപടർന്നത്. രാവിലെ 9.10 ഓടെയാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ജാസിർ അറയ്ക്കൽ എന്നയാളുടെ ഒറിജിൻ മൊബെൽസ് കടയാണ് പൂർണമായും കത്തിനശിച്ചത്. തലശേരി സ്വദേശിയായ ഷറഫുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലാണ് കെട്ടിടം. പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ രണ്ട് കടകളിലേക്കും തീപടർന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല.
റിപ്പയറിംഗിനായി എത്തിച്ച മൊബൈലുകളും എക്സസറീസുമാണ് കടയിൽലുണ്ടായിരുന്നത്. എകദേശം നാലരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. മുൻപും ഈ കെട്ടിടത്തിലെ കടകളിൽ തീപിടിത്തമുണ്ടായിരുന്നു. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടകൾ ആയതിനാൽ തന്നെ തീ നിയന്ത്രണവിധേയമാക്കുന്നതിനും ഏറെ സമയമെടുത്തു. ഓക്സിജൻ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണുമായിട്ടാണ് ഫയർ ഫോഴ്സ് അധികൃതർ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി ഏഴ് യൂണിറ്റ് ഫയർ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
English Summary:Fire in Kozhikode mobile shops; 4000 rupees worth of damage
You may also like this video