Site icon Janayugom Online

കോഴിക്കോട് മൊ​ബൈ​ൽ ക​ട​ക​ളി​ൽ തീ​പി​ടി​ത്തം; നാ​ല​ര​ല​ക്ഷം രൂ​പയുടെ നാശനഷ്ടം

കോഴിക്കോട് നഗരതത്തില്‍ മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊ​ഫ്യൂ​സ​ൽ ബ​സ് സ്റ്റാന്റി​ന് സ​മീ​പം ചെ​മ്മ​ണ്ണൂ​ർ ജ്വ​ല്ലേ​ഴ്​സി​ന് അ​ടു​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂന്ന് നില കെട്ടിടത്തിന്റെ അടിയിലള്ള സ​റാ​റ പ്ലാ​സ എന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. രാവിലെ 9.10 ഓടെയാണ് സംഭവം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജാസിർ അറയ്ക്കൽ എന്നയാളുടെ ഒ​റി​ജി​ൻ​ മൊ​ബെ​ൽ​സ് ക​ട​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ ഷ​റ​ഫു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് കെ​ട്ടി​ടം. പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ​ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ ര​ണ്ട് ക​ട​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ നാശനഷ്ടങ്ങളില്ല. 

റി​പ്പ​യ​റിം​ഗി​നാ​യി എ​ത്തി​ച്ച മൊ​ബൈ​ലു​ക​ളും എ​ക്​സ​സ​റീ​സു​മാ​ണ് ക​ട​യി​ൽ​ലു​ണ്ടാ​യി​രു​ന്ന​ത്. ​എ​ക​ദേ​ശം നാ​ല​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉണ്ടാ​യ​തായാണ് കണക്കാക്കുന്നത്. മു​ൻ​പും ഈ ​കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. താഴത്തെ നിലയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ ആ​യ​തി​നാ​ൽ ത​ന്നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും ഏ​റെ സ​മ​യ​മെ​ടു​ത്തു. ഓക്സിജൻ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണുമായിട്ടാണ് ഫയർ ഫോഴ്സ് അധികൃതർ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി ഏഴ് യൂണിറ്റ് ഫയർ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Eng­lish Summary:Fire in Kozhikode mobile shops; 4000 rupees worth of damage
You may also like this video

Exit mobile version