മഹാരാഷ്ട്രയിലെ മുംബൈയിലെ ഗോരേഗാവിലെ 7 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു പുരുഷനും അഞ്ച് സ്ത്രീകളും ഉൾപ്പെടെ തീപിടിത്തത്തിൽ മരിച്ച ആറ് പേരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
പരിക്കേറ്റവരെ മുംബൈയിലെ എച്ച്ബിടി, കൂപ്പർ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗോരേഗാവ് വെസ്റ്റിലെ ആസാദ് നഗർ പ്രദേശത്തെ ജയ് ഭവാനി കെട്ടിടത്തിലാണ് പുലർച്ചെ മൂന്ന് മണിയോടെ തീപിടിത്തമുണ്ടായതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
English Summary: Fire in Mumbai: Six people burned to death
You may also like this video

