Site iconSite icon Janayugom Online

ഫ്ലാറ്റില്‍ തീപിടിത്തം: മൂന്നുപേര്‍ വെന്തുമരിച്ചു

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫ്ലാറ്റില്‍ തീപിടിത്തം. മെട്രോ ഉദ്യോഗസ്ഥനും ഭാര്യയും മകളും വെന്തുമരിച്ചു. ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള ആദര്‍ശ് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ ഫ്ലാറ്റിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടിത്തം ഉണ്ടായത്. മെട്രോ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജയ് വിമല്‍ (45), ഭാര്യ നീലം (38), മകള്‍ ജാന്‍വി (10) എന്നിവരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ശൈത്യത്തിന്റെ ആധിക്യത്തില്‍ കിടപ്പുമുറിയില്‍ പ്രവര്‍ത്തിപ്പിരുന്ന ഹീറ്റര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക വിലയിരുത്തലെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Exit mobile version