ആന എഴുന്നള്ളിപ്പിനടുത്ത് വെടിക്കെട്ട് നടത്താൻ പാടില്ലെന്ന് നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മറ്റി. ഉത്സവ സീസൺ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ആന എഴുന്നള്ളിപ്പുകൾക്ക് അനുവാദം ഉണ്ടാകില്ല. തലപ്പൊക്ക മത്സരം അംഗീകരിക്കില്ല.
ആനകൾ ജില്ല വിട്ടുപോകുമ്പോൾ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിക്കണം. രജിസ്ട്രേഷനുള്ള ഉത്സവങ്ങളിൽ മാത്രമേ ആന എഴുന്നള്ളിപ്പ് അനുവദിക്കൂകയുള്ളു. ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾക്ക് സ്വീകരണം പാടില്ല. ഉത്സവത്തിൽ 72 മണിക്കൂർ മുൻപ് പൊലീസ് സ്റ്റേഷനിലും സോഷ്യൽ ഫോറസ്റ്ററി ഓഫീസിലും അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
English Summary: Firecrackers are prohibited near the Elephant
You may also like this video