Site iconSite icon Janayugom Online

കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പടക്കം പൊട്ടിച്ചു; വനംവകുപ്പ് വാച്ചർക്ക് ഗുരുതര പരിക്ക്

കക്കയത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ പടക്കം പൊട്ടി വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കാട്ടാനകളെ തുരത്താൻ ഗുണ്ട് ഉപയോഗിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിയാണ് വനം വകുപ്പ് താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി കെ സുനിലിന് (44) പരിക്കേറ്റത്. കൈപ്പത്തിക്കും ചെവിക്കും പരിക്കുണ്ട്. മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തി. കക്കയം ദശരഥൻകടവിൽ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45ന് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരുടെ സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്തെത്തിയിരുന്നു. 

കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരന്‍ വി പി പോള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് വി പി പോള്‍. മാനന്തവാടി പടമല സ്വദേശി അജീഷും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Eng­lish Summary:Firecrackers were set off to dri­ve away the herds of wilde­beests; For­est depart­ment watch­er seri­ous­ly injured
You may also like this video

Exit mobile version