Site iconSite icon Janayugom Online

3965 ആഡംബരക്കാറുകളുമായി തീപിടിച്ച ചരക്കുകപ്പല്‍ മുങ്ങി

ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയി അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ വച്ച് തീപിടിച്ച കപ്പല്‍ മുങ്ങി. ഫെബ്രുവരി 16നാണ് എംഒഎല്‍ ഷിപ്പിംഗ് എന്ന സിംഗപ്പൂര്‍ കമ്പനിയുടെ ഫെലിസിറ്റി എയ്സ് എന്ന കപ്പലിന് തീപിടിച്ചത്.

ചൊവ്വാഴ്ച പോര്‍ച്ചുഗലിന്റെ  ആസൂറസ് ദ്വീപിന്റെ തീരത്ത് നിന്നും 220 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്ലാലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിയതായി കപ്പല്‍ കമ്പനി അറിയിച്ചു.

ജർമനിയിലെ അംഡണിൽനിന്ന് ഫോക്സ്‌വാഗൻ കാർ ഫാക്ടറിയിൽനിന്ന് യുഎസിലെ ഡേവിസ്‌വില്ലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പിലില്‍ ഉണ്ടായിരുന്ന 22 അംഗ ക്രൂവിനെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു.

ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയിരുന്നു. പോര്‍ച്ചുഗീസ് നാവിക സേനയാണ് ആദ്യമായി കപ്പലിന് തീപിടിച്ചത് കണ്ടതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. കപ്പല്‍ മുങ്ങിയ അറ്റ്ലാലാന്റിക് സമുദ്ര ഭാഗം പോര്‍ച്ചുഗലിന്റെ അധികാരത്തിലുള്ളതാണ്.

eng­lish summary;Fired car­go ship sinks with 3965 lux­u­ry cars

you may also like this video;

Exit mobile version