Site iconSite icon Janayugom Online

ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ തീപിടിത്തം പതിവാകുന്നു; ബുര്‍ജ് ഖലീഫയ്ക്ക് സമീപം 35 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം, വീഡിയോ

burj khalifaburj khalifa

ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങില്‍ തീപിടിത്ത അപകടങ്ങളുണ്ടാകുന്നത് പതിവാകുന്നു. ലോകത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ഡൗൺടൗൺ ദുബായിലെ 35 നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. പുലര്‍ച്ചെ നാല് മണിയ്ക്ക് മുമ്പായാണ് തീപിടിത്തമുണ്ടായത്. അപകടം റിപ്പോര്‍ട്ട് ചെയ്ത് പിന്നാലെ തന്നെ അഗ്നിശമന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കുകയും ഉള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എമാർ എട്ട് ബൊളിവാർഡ് വാക്ക് എന്ന് വിളിക്കുന്ന ടവറുകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

ഏപ്രിലിൽ ദുബായിലെ ബുർജ് ഖലീഫയ്ക്ക് എതിർവശത്തുള്ള ആഡംബര ഹോട്ടലായ സ്വിസ്സോടെൽ അൽ മുറൂജ് ഹോട്ടലിൽ വീണ്ടും തീപിടിത്തമുണ്ടായിരുന്നു.
2015 ലെ പുതുവത്സര രാവിൽ, ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ദുബായിലെ ഏറ്റവും ഉയർന്ന ഹോട്ടലുകളിലും വസതികളിലും ഒന്നായ അഡ്രസ് ഡൗൺടൗണിൽ വൻ തീപിടിത്തമുണ്ടായി. തീപിടിത്ത അപകടങ്ങള്‍ പതിവാകുന്നത്, ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Fires are com­mon in Dubai’s sky­scrap­ers; A mas­sive fire broke out in a 35-storey build­ing near Burj Khalifa

You may also like this video

Exit mobile version