തമിഴ്നാട്ടിലെ വിരുദനഗര്‍ ജില്ലയില്‍ രണ്ട് പടക്കക്കടകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്.വിരുദനഗറിലെ പ്രധാന പടക്കനിര്‍മ്മാണ കേന്ദ്രമായ ശിവകാശിയില്‍ പടക്കത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നതിനിടയിലാണ് അപകടം.
കടകള്‍ക്ക് ലൈസൻസ് ഉള്ളതായും സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈ മാസം ഒമ്പതിന് തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ തീപിടിച്ച് പത്തു പേര്‍ മരിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണം വര്‍ധിച്ചിട്ടുണ്ട്.
English Summary: Fireworks blast in Sivakasi: Eleven dead
You may also like this video