Site iconSite icon Janayugom Online

പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കഴിയില്ല: ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

പശ്ചിമ ബംഗാളിൽ ദീപാവലി, കാളി പൂജ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പടക്കങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാനത്ത് നിരോധിത പടക്കങ്ങളും അനുബന്ധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

കോവിഡ് മഹാമാരിക്കിടെ വായു മലിനീകരണത്തെ തടയാനാണ് പടക്കൾക്ക് കൊല്‍ക്കത്ത ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളിൽ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും അജയ് റസ്തോഗിയും അടങ്ങുന്ന പ്രത്യേക ബെഞ്ചാണ് പരിഗണിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിനോട് നിരോധിത പടക്കങ്ങളും അനുബന്ധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു. 

അതേസമയം രാത്രി 8 മുതൽ 10 വരെ പരിസ്ഥിതി സൗഹൃദ പടക്കൾ മാത്രം പൊട്ടിക്കാനാണ് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് കൊൽക്കത്ത ഹൈക്കോടതി പരിസ്ഥിതി സൗഹൃദ പടക്കൾ ഉൾപ്പെടെയുള്ള പടക്കങ്ങൾ ഡിസംബർ 31 വരെ നിരോധിച്ചതായി ഉത്തരവിട്ടത്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ പടക്കൾ വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞത്. 

ENGLISH SUMMARY:Fireworks can­not be banned in westbengal
You may also like this video

Exit mobile version