Site iconSite icon Janayugom Online

തായ്‌ലന്‍ഡില്‍ പടക്കശാലയില്‍ പൊട്ടിത്തെറി: പത്തുപേര്‍ മരിച്ചു

blastblast

തായ്‌ലന്‍ഡില്‍ പടക്ക സംഭരണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. തായ് ലാന്‍ഡിലെ തെക്കൻ പ്രവിശ്യയായ നാരാതിവാട്ടിലെ സുംഗൈ കോലോക്കിലാണ് സ്‌ഫോടനമുണ്ടായത്. 118 പേര്‍ക്ക് പരിക്കേറ്റതായും 200 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പത്തുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു. 

സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും പടക്കശാലയ്ക്ക് ലൈസന്‍സില്ലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Fire­works explo­sion in Thai­land: 10 dead

You may also like this video

Exit mobile version